കോഴിക്കോട് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കോഴിക്കോട് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ബ്രസീലില്‍ നിന്ന് ദുബായ് വഴി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഒരു കാസര്‍ഗോഡ് സ്വദേശിയും ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്.

കൊവിഡ് 19 സ്ഥിരീകരിച്ച അഞ്ചാമത്തെ വ്യക്തിയുടെ റൂട്ട് മാപ്പ്

ബ്രസീലില്‍ നിന്ന് യാത്ര ആരംഭിച്ചു ദുബായ് വഴി 21 ന് രാവിലെ 8 മണിക്ക് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. ഒരു ദിവസം വിമാനത്താവളത്തില്‍ തന്നെ തങ്ങി, പിറ്റേദിവസം (22 ന്)രാവിലെ 8.20നുള്ള എയര്‍ ഇന്ത്യയുടെ AI 425 (ഡല്‍ഹി-കരിപ്പൂര്‍) വിമാനത്തില്‍ രാവിലെ 11.30ന് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുകയും, എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ഉടനെ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുകയും ചെയ്തു.

ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച് കാസര്‍ഗോഡ് സ്വദേശിയുടെ റൂട്ട് മാപ്പ്

ഇന്ന് കൊവിഡ് 19 സ്ഥിതീകരിച്ച് കാസര്‍ഗോഡ് സ്വദേശി മാര്‍ച്ച് 23നുള്ള എയര്‍ അറേബ്യ എയര്‍ലൈന്‍സില്‍ (G9 454) ഷാര്‍ജയില്‍ നിന്ന് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ രാവിലെ 3.00 മണിക്ക് എത്തിചേരുകയും. വിമാനത്താവളത്തില്‍ നിന്ന് ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുകയും,നാലുമണിയോടെ റെയില്‍വേ സ്റ്റേഷനിലെ കൊറോണ ഹെല്‍പ് ഡെസ്‌കിലെ പരിശോധനകള്‍ക്കുശേഷം ആംബുലന്‍സില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

 

Story Highlights- one more covid 19 case confirmed Kozhikode, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top