പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍പിരിവ് പൂര്‍ണമായി നിരോധിച്ചു

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍പിരിവ് പൂര്‍ണമായി നിരോധിച്ച് തൃശൂര്‍ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പണം കൈമാറുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. നിലവില്‍ മാര്‍ച്ച് 31 രാത്രി 12 വരെയാണ് നിയന്ത്രണം.

നിരോധന ഉത്തരവ് പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ കളക്ടര്‍ ചുമതലപ്പെടുത്തി. പാലിയേക്കരയില്‍ ടോള്‍ പിരിവിനായി തിരക്ക് ഏറുന്നവെന്ന പരാതിയില്‍മേല്‍ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കേരളം ലോക്ക് ഡൗണ്‍ ആയ പശ്ചാത്തലത്തിലാണ് രോഗസംക്രമണ സാധ്യത ഒഴിവാക്കാന്‍ കളക്ടറുടെ ഉത്തരവ്.

 

Story Highlights- Toll collection at Paliyekkara toll plaza completely banned, coronavirus, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top