കാബൂളിൽ സിഖ് ​ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം; പതിനൊന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അഫ്​ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ പതിനൊന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. ചാവേറുകളും തോക്കേന്തിയ അക്രമിയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ന് രാവിലെ 7.45നാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഷോര്‍ ബസാറിന് സമീപത്തെ ധരംശാലയാണ് ആക്രമിച്ചത്. ഹിന്ദു, സിഖ് ന്യൂനപക്ഷമേഖലയിലാണ് ഇത്. സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയാണ് അക്രമി സംഘം ധരംശാലയില്‍ പ്രവേശിച്ചത്. സുരക്ഷാസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനയായ ഐഎസ് ഏറ്റെടുത്തതായി ന്യൂസ് ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More