തേനിയിൽ കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി

തേനി രാസിങ്കപുരത്ത് കാട്ടുതീയിൽപ്പെട്ട് മരണമടഞ്ഞവരുടെ എണ്ണം നാലായി. ചികത്സിയിലുണ്ടായിരുന്ന രണ്ട് പേർ ഇന്ന് മരണപ്പെട്ടു . മൂന്ന് വയസുളള കുഞ്ഞും അമ്മയും ഇന്നലെ സംഭവ സ്ഥലത്തുവച്ച് മരിച്ചിരുന്നു. പൂപ്പാറയിൽ നിന്ന് ജോലി കഴിഞ്ഞ് തേനിയിലേയ്ക്ക് കാട്ടുവഴിയിലൂടെ പോയ തോട്ടം തൊഴിലാളികളാണ് കാട്ടുതീയിൽപ്പെട്ടത്.
കൊവിഡ് പശ്ചാത്തലത്തിൽ തോട്ടം തൊഴിലാളികളെ കേരളത്തിലേക്ക് പോകുന്നത് തമിഴ്നാട് വിലക്കിയിരുന്നു. ബോഡിമേട്ട് ചെക്ക്പോസ്റ്റിൽ പരിശോധനയുള്ളതിനാൽ കാട്ടുപാതയായ ജണ്ടാർ നിരപ്പ് വഴി അനധികൃതമായാണ് ഇവർ വന്നതും പോയതും. പത്ത് പേരാണ് ആകെ സംഘത്തിലുണ്ടായിരുന്നത്.
രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസുകാരി കൃതിക എന്നിവരാണ് മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരിൽ ഒരാളുടെ നില ഗുരുതരമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here