ഹൈക്കോടതി പൂര്‍ണമായും അടച്ചു

കേരള ഹൈക്കോടതി പൂര്‍ണമായും അടച്ചു. ഏപ്രില്‍ 14 വരെയാണ് അടച്ചിടാന്‍ തീരുമാനിച്ചത്. അടിയന്തിര ഹര്‍ജികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേള്‍ക്കും. കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി പൂര്‍ണമായും അടയ്ക്കണമെന്ന് ജീവനക്കാരും അഭിഭാഷകരും ആവശ്യപ്പെടുകയായിരുന്നു. കോടതി തുറന്ന് പ്രവര്‍ത്തിച്ചാല്‍ മുഴുവന്‍ ജീവനക്കാരും അഭിഭാഷകരും എത്തേണ്ടി വരും.
സര്‍ക്കാര്‍ നിര്‍ദേശിച്ച ലോക്ഡൗണ്‍ പ്രാവര്‍ത്തികമാകില്ലെന്നും ജീവനക്കാരും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയില്‍ ഒടുവില്‍ ഏപ്രില്‍ 14 വരെ കോടതി അടയ്ക്കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കോടതികളിലെയും ഇടക്കാല ഉത്തരവുകള്‍ നീട്ടി. ഏപ്രില്‍ 14 വരെയാണ് ഉത്തരവുകള്‍ നീട്ടിയത്.
കേരള ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവുകള്‍ നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസുമാരായ സി കെ അബ്ദുല്‍ റഹിം, സി ടി രവികുമാര്‍ എന്നിവരടങ്ങുന്നതായിരുന്നു ഫുള്‍ ബെഞ്ച്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here