Advertisement

കൊവിഡ് 19: സമൂഹ്യ അകലം പാലിക്കണമെന്ന് സന്ദേശം നൽകി ഗോൾഡൻ ആർച്ച് ലോഗോയിൽ വ്യത്യാസം വരുത്തി മക്ഡൊണാൾഡ്സ്

March 25, 2020
5 minutes Read

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കണമെന്ന സന്ദേശവുമായി പ്രമുഖ ഫാസ്റ്റ് ഫുഡ് കമ്പനി മക്‌ഡൊണാൾഡ്സ്. അതിപ്രശസ്തമായ തങ്ങളുടെ ഗോൾഡൻ ആർച്ച് ലോഗോയിൽ വ്യത്യാസം വരുത്തിയാണ് ഫാസ്റ്റ് ഫുഡ് ഭീമന്മാർ അവബോധവുമായി രംഗത്തെത്തിയത്.

മക്ഡൊണാൾഡ്സ് ബ്രസീൽ ആണ് ആദ്യമായി ഈ ക്യാമ്പയിൻ തുടങ്ങിയത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ലോഗോ വ്യത്യസപ്പെടുത്തി രംഗത്തെത്തിയ ഇവരെ പിന്തുടർന്ന് മറ്റ് മക്ഡൊണാൾഡ്സ് റെസ്റ്റോറൻ്റുകളും സമാന ക്യാമ്പയിൻ ഏറ്റുപിടിച്ചു. ഏറെ വൈകാതെ മക്ഡൊണാൾഡ്സ് ഇന്ത്യയും ഈ ക്യാമ്പയിനിൽ പങ്കുചേർന്നു. ഇപ്പോൾ ലോകത്ത് പലയിടങ്ങളിലും മക്ഡൊണാൾഡ്സ് റെസ്റ്റോറൻ്റുകൾ അടച്ചിരിക്കുകയാണ്. സ്റ്റാഫുകളുടെ കുറവ് റെസ്റ്റോറൻ്റ് പ്രവർത്തനത്തെ ബാധിക്കുകയാണ്.

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 18,000 കടന്നു. ആകെ കൊറോണ കേസുകളുടെ എണ്ണം നാല് ലക്ഷം കടന്ന് 4,08,892ല്‍ എത്തിയിട്ടുണ്ട്. ആശ്വാസ വാർത്ത 1,07,073 പേർ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു എന്നുള്ളതാണ്. അതേ സമയം ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,820 ആയി. സ്പെയിനിൽ 2,800 പേരും ഫ്രാൻസിൽ 860 പേരും മരിച്ചു. 622 പേരാണ് അമേരിക്കയിൽ മരിച്ചത്. കാനഡയിൽ 24 പേരും മരണത്തിന് കീഴടങ്ങി.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 519 ആയി. ഡൽഹിയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണനിരക്ക് പതിനൊന്നായി.

Story Highlights: McDonald’s changes golden arches logo amid coronavirus outbreak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top