Advertisement

ബിപിഎല്ലുകാർക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ്

March 25, 2020
1 minute Read

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിപിഎല്ലുകാർക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നൽകാൻ ധാരണയായി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ മറ്റുള്ളവർക്കു കൂടി അരി നൽകുമെന്നും യോഗത്തിൽ ധാരണയായി.

സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ദിവസ വേതനക്കാർ ബുദ്ധിമുട്ടും എന്നും അവരെ പ്രത്യേകം പരിഗണിക്കണമെന്നും നേരത്തെ ചർച്ചകൾ നടന്നിരുന്നു. ഇതേ തുടർന്നാണ് ബിപിഎല്ലുകാർക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഒരു മാസത്തേക്ക് വേണ്ട അവശ്യ സാധനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. റേഷൻ കടകൾ വഴിയാണ് ഇത് വിതരണം ചെയ്യുക.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 6 പേർ കാസർഗോഡ് സ്വദേശികളാണ്. 2 പേർ കോഴിക്കോട് സ്വദേശികൾ. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 105 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 8 പേരും ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യുകെയിൽ നിന്നും വന്നു. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകയും ഉൾപ്പെട്ടിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് 72460 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 71994 പേർ വീടുകളിലും 467 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

Story Highlights: rice kit for bpl card holders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top