സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 76,542 പേര്; ജില്ലകളിലെ കണക്കുകള്‍ ഇങ്ങനെ

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടിയാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരികരിച്ചത്. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
76,010 പേര് വീടുകളിലും 532 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 122 പേരെയാണ് ഇന്ന് ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 4902 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3465 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ:
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ 6409 പേരാണ് നിരീക്ഷണത്തിലുള്ളത്. 6315 പേര് വീടുകളിലും 94 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ 1192 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. 1186 പേര് വീടുകളിലും 21 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 4461 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4440 പേര് വീടുകളിലും 21 പേര് ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ 1224 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 1221 പേര് വീടുകളിലും മൂന്ന് പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ 2688 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 2681 പേര് വീടുകളിലും ഏഴ് പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ 5592 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. 5574 പേര് വീടുകളിലും 18 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 3308 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3274 പേര് വീടുകളിലും 34 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ 12081 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 12044 പേര് വീടുകളിലും 37 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 5420 പേര് നീരീക്ഷണത്തിലാണ്. 5384 പേര് വീടുകളിലും 36 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ 10515 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. 10460 പേര് വീടുകളിലും 55 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 9980 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9937 പേര് വീടുകളിലും 43 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 1911 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1908 പേര് വീടുകളിലും മൂന്നുപേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ 7967 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. 7886 പേര് വീടുകളിലും 81 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ 3794 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 3700 പേര് വീടുകളിലും 94 പേര് ആശുപത്രിയും നിരീക്ഷണത്തിലാണ്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here