Advertisement

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി

March 26, 2020
1 minute Read

രാജ്യത്ത് കൊവിഡ് ബാധിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് അഞ്ച് പേർ. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

ഗുജറാത്തിലെ ഭവ്‌നഗറിൽ 70 കാരൻ മരിച്ചതോടെയാണ് രാജ്യത്തെ മൊത്തം മരണസംഖ്യ 15 ലേക്ക് എത്തിയത്. നേരത്തെ ശ്രീനഗറിൽ 65 കാരൻ മരിച്ചിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു.

Read Also : കൊവിഡ് 19നെ പ്രതിരോധിക്കാൻ ലോക് ഡൗണിനേക്കാൾ മികച്ച മാർഗം ഐസൊലേഷൻ; ലോക ആരോഗ്യ സംഘടന

ഇതുവരെ 657 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർ മഹാരാഷ്ട്രയിലാണ്. 124 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ കേരളമാണ്. കേരളത്തിൽ 105 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് തടയാൻ രാജ്യത്തെ വിവിധയിടങ്ങളിൽ നടപടികൾ ഊർജിതമായി തുടരുകയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ തയാറായതായി ഡൽഹി എയിംസ് ആശുപത്രി ഡയറക്ടർ അറിയിച്ചു. നാഗ്പൂരിൽ ഡോർ ടു ഡോർ കൊറോണ സർവേ നടത്തും. ശ്രീനഗറിൽ വിദേശത്ത് നിന്നെത്തിയ 152 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top