രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 606 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 606 ആയി. ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണനിരക്ക് പതിമൂന്നായി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 123 ആയി ഉയർന്നു. അതേസമയം, ഗോവയിൽ ആദ്യത്തെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഗുജറാത്തിൽ എൺപത്തിയഞ്ചുകാരിയാണ് മരിച്ചത്. സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണിത്. ഗോവയിൽ ഇതാദ്യമായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക, സ്‌പെയിൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ യാത്ര ചെയ്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ രോഗികളുടെ എണ്ണം ഉയരുകയാണ്. ഇൻഡോറിൽ അഞ്ച് പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതായി. രാജസ്ഥാനിൽ രണ്ട് പേർ കൂടി രോഗബാധിതരായതോടെ എണ്ണം 38 കടന്നു. തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ സംഖ്യ 41 ആയി.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ടോൾ പിരിവ് താത്ക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉത്തരവിട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ തയാറായതായി ഡൽഹി എയിംസ് ആശുപത്രി ഡയറക്ടർ അറിയിച്ചു. നാഗ്പൂരിൽ ഡോർ ടു ഡോർ കൊറോണ സർവേ നടത്തും. ശ്രീനഗറിൽ വിദേശത്ത് നിന്നെത്തിയ 152 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആൾക്കൂട്ടമുണ്ടാക്കി പച്ചക്കറി വിതരണം നടത്തിയെന്ന് ആരോപിച്ച് പുതുച്ചേരി എംഎൽഎ ജോൺകുമാറിനെതിരെ പൊലീസ് കേസെടുത്തു.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here