രാമായണവും മഹാഭരതവും വീണ്ടും എത്തുന്നു; പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍

ഇതിഹാസ സീരിയലുകളായ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശൻ. പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖറാണ് ബുധനാഴ്ച ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സീരിയലുകൾ സംപ്രേഷണം ചെയ്യാൻ ദൂരദർശൻ ഒരുങ്ങുകയാണെന്നും പകർപ്പവകാശമുള്ളവരെ ഇതിനായി സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ രാമായണം, മഹാഭാരതം സീരിയലുകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് പ്രസാർ ഭാരതി സീരിയലുകൾ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങിയത്.

1987ലാണ് രാമായണം ദൂരദർശനിൽ സംപ്രേഷണം ആരംഭിച്ചത്. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം. വാല്‍മീകി രചിച്ച പുരാണ കാവ്യത്തിന്റെ ആഖ്യാനമായിരുന്നു സീരിയല്‍. 1987 ജനുവരി 25ന് സംപ്രേഷണം ആരംഭിച്ച രാമായണം 75 എപ്പിസോഡുകളിലായി 1988 ജൂലായ് 31 വരെ തുടർന്നു. ഞായറാഴ്ചകളിലായിരുന്നു സംപ്രേഷണം. രാജ്യത്ത് ഏറ്റവുമധികം പേർ കണ്ട സീരിയലാണ് രാമായണം. സീ ടിവി, എൻഡിടിവി ഇമാജിൻ എന്നീ ചാനലുകളിൽ രാമായണം പുന:സംപ്രേക്ഷണം ചെയ്തിരുന്നു.

1988 ഒക്ടോബറിൽ മഹാഭാരതം സംപ്രേഷണം തുടങ്ങി. ബിആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം ഒരു മണിക്കൂർ നീണ്ട 94 എപ്പിസോഡുകളിലായി 1990 ജൂൺ 24 വരെയാണ് സംപ്രേഷണം ചെയ്തത്.

Story Highlights: Doordarshan May Re-Telecast Ramayan, Mahabharat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top