ലോകാരോഗ്യ സംഘടനയുടെ ‘ഹെൽത്ത് ഫോർ ഓൾ’ ചലച്ചിത്രോത്സവം; ലഭിച്ചത് 1265 എൻട്രികൾ

ലോകാരോഗ്യ സംഘടന ആദ്യമായി നടത്തുന്ന ചലച്ചിത്രോത്സവത്തിലേക്ക് ലഭിച്ചത് 1265 എൻട്രികൾ. ‘ഹെൽത്ത് ഫോർ ഓൾ’ എന്ന് പേരിട്ടിരിക്കുന്ന ചലച്ചിത്രോത്സവത്തിലേക്ക് 119 രാജ്യങ്ങളിൽ നിന്നാണ് ഇത്രയധികം എൻട്രികൾ ലോകാരോഗ്യ സംഘടനക്ക് ലഭിച്ചത്.
ഉൾ പ്രദേശങ്ങളിലും സംഘർഷാവസ്ഥയിലുള്ള രാജ്യങ്ങളിലും ആരോഗ്യ പരിരക്ഷ നൽകുന്നതിലെ വെല്ലുവിളികൾ, ക്യാൻസറിനെ നേരിടുന്നതിന്റെയും പോരാടുന്നതിന്റെയും യാഥാർത്ഥ്യങ്ങൾ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുകളുടെയും ധൈര്യവും പ്രതിരോധവും തുടങ്ങി ഒട്ടേറെ വിഷയങ്ങളിലുള്ള ഹ്രസ്വ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
വീഡിയോ റിപ്പോർട്ടുകൾ, അനിമേഷൻ, നഴ്‌സുമാരുടെയും മിഡ്‌വൈഫുകളും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഹ്രസ്വചിത്രങ്ങൾ സമർപ്പിക്കാമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. ഇതേ തുടർന്നാണ് ലോകം എമ്പാടുമുള്ള ചലച്ചിത്രകാരന്മാർ തങ്ങൾ ഒരുക്കിയ ചിത്രങ്ങൾ അയച്ചു നൽകിയത്.
“കൊവിഡ് 19 മഹാമാരിയുടെ ഈ സമയത്ത് പൊതുജനാരോഗ്യത്തെ പറ്റി ക്രിയാത്മക ചർച്ചകളും നിബന്ധനകളും ഉണ്ടാവേണ്ടതുണ്ട്. കഴിഞ്ഞ വർഷം ആദ്യത്തെ ‘ഹെൽത്ത് ഫോർ ഓൾ’ ചലച്ചിത്രോത്സവം ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ലഭിച്ച ചിത്രങ്ങളുടെ എണ്ണവും നിലവാരവും ഞങ്ങളുടെ പ്രതീക്ഷകളെ മറികടക്കുന്നതായിരുന്നു. ഈ സമയത്ത്, സിനിമയും മറ്റ് വിനോദ മാധ്യമങ്ങളും കരുത്തുറ്റതാണ്. നിർണായകമായ ആരോഗ്യ കാര്യങ്ങൾ പങ്കുവെക്കുന്നതിന് മാത്രമല്ല, പ്രതീക്ഷ എന്ന ഏറ്റവും കരുത്തുറ്റ മരുന്ന് ഉത്പാദിപ്പിക്കാനും കൂടിയാണിത്”- ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു.
ലഭിച്ച എന്‌ട്രികളിൽ നിന്ന് നാല് വിജയികളെ മെയ് മാസത്തിൽ പ്രഖ്യാപിക്കും. ലോക പ്രശസ്ത കലാകാരന്മാരും സിനിമാ സംവിധായകരുമൊക്കെ അടങ്ങുന്ന സംഘമാണ് ജൂറി പാനലിൽ ഉള്ളത്.
Story Highlights: The Health for All Film Festival WHO receives nearly 1300 entries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here