Advertisement

ശുചീകരണ തൊഴിലാളികളെ തടയരുതെന്ന് പൊലീസിന് നിർദേശം നൽകി

March 26, 2020
0 minutes Read

ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ നിര്‍മാര്‍ജനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ തടസപ്പെടുത്തരുതെന്നും അവരെ സഞ്ചരിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.

അവശ്യസേവന മേഖലയില്‍ ജോലി ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് ആവശ്യമായ സഹായവും സുരക്ഷയും നല്‍കണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ മാസ്ക്കും ഗ്ലൗസും ധരിക്കണം. ഇക്കാര്യം ഉറപ്പുവരുത്തേണ്ടതിന്‍റെ ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും. വാഹനത്തിനുള്ളിലേക്ക് കുനിഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കണം. പരിശോധനക്കിടെ വാഹനത്തിലോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ സ്പര്‍ശിക്കാന്‍ പാടില്ല. വാഹനത്തിന്‍റെ ഡിക്കി തുറക്കേണ്ടിവരുന്ന അവസരങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

വാഹനം തടഞ്ഞ് നിര്‍ത്തുമ്പോള്‍ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണം. ഇനി ഒരു നിര്‍ദേശം ഉണ്ടാകും വരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ പാടില്ല. വൈറസ് വ്യാപനം തടയുന്നതിനായി കൈകള്‍ ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top