ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇല്ല; ബുദ്ധിമുട്ടിലായി പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾ

പെരുമ്പാവൂരിലെ താമസസ്ഥലത്ത് ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലെന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍. ആവശ്യത്തിന് ഭക്ഷണമെത്തിക്കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. അതേസമയം ഇതര സംസ്ഥാന തൊഴിലാളികളെ സ്കൂള്‍ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റുമെന്നും ഭക്ഷണത്തിന് കമ്മ്യൂണിറ്റി കിച്ചന്‍ ഏര്‍പ്പാടാക്കുമെന്നും എറണാകുളം റൂറല്‍ എസ്പി വ്യക്തമാക്കി.
കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷണവിതരണം ഇനിയും ആരംഭിച്ചിട്ടില്ല. എറണാകുളം പെരുമ്പാവൂരില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതുമൂലം പ്രതിസന്ധിയിലായത്. ക്യാമ്പുകളില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ തൊഴിലുടമകളും തയ്യാറായിട്ടില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
അതേസമയം ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂരിലെ സ്കൂളുകളിലും കോളേജുകളിലേക്കും മാറ്റുമെന്ന് എറണാകുളം റൂറല്‍ പൊലീസ് മേധാവി വ്യക്തമാക്കി. ജില്ലാ കളക്ടറോട് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണത്തിനായി
കമ്മ്യൂണിറ്റി കിച്ചന്‍ സംവിധാനം ഏര്‍പ്പാടാക്കും.
ഗ്രാമീണ മേഖലയില്‍ ആളുകള്‍ കൂട്ടത്തോടെ റോഡിലിറങ്ങുന്നതായി വ്യക്തമാക്കിയ എസ്പി കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. പെരുമ്പാവൂരില്‍ യുവാക്കള്‍ ആക്രമിച്ച പൊലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും നല്‍കിയിട്ടുണ്ട്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒന്‍പത് പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരികരിച്ചിരുന്നു. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
Story Highlights: There is not enough food and water; Guest workers in Perumbavoor in distress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here