വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ മാസ്ക്കും ഗ്ലൗസും ധരിക്കണം: പൊലീസ് മേധാവി

വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ മാസ്ക്കും ഗ്ലൗസും ധരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യം ഉറപ്പുവരുത്തേണ്ടതിന്‍റെ ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും. വാഹനത്തിനുള്ളിലേക്ക് കുനിഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കണം. പരിശോധനക്കിടെ വാഹനത്തിലോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ സ്പര്‍ശിക്കാന്‍ പാടില്ല. വാഹനത്തിന്‍റെ ഡിക്കി തുറക്കേണ്ടിവരുന്ന അവസരങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
വാഹനം തടഞ്ഞ് നിര്‍ത്തുമ്പോള്‍ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണം. ഇനി ഒരു നിര്‍ദേശം ഉണ്ടാകും വരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ പാടില്ല. വൈറസ് വ്യാപനം തടയുന്നതിനായി കൈകള്‍ ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here