ഈഫ് യു തിങ്ക് യു ആർ ബാഡ്, ഐആം യുവർ ഡാഡ്: ലോക്ക് ഡൗണിൽ ട്രോൾ വിഡിയോയുമായി പൊലീസ്

കൊവിഡ് 19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. നിയന്ത്രണങ്ങൾ ലംഘിക്കാനാണ് തീരുമാനമെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് തീരുമാനമെന്ന് കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ പറയുന്നു.
സംസ്ഥാനത്തെ ലോക്ക് ഡൗണിന്റെ രണ്ടാമത്തെ ദിവസമായ ഇന്നലെയും നിരവധിയാളുകളാണ് നിയന്ത്രണങ്ങൾ ലംഘിച്ച് പൊതുയിടങ്ങളിൽ എത്തിയത്. ഇന്നലെ മാത്രം ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍.
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. രണ്ട് തവണ വിലക്ക് ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. ലോക്ക് ഡൗൺ വകവയ്ക്കാതെ ആളുകൾ പുറത്തിറങ്ങുന്നതിനാലാണ് നടപടികൾ കർശനമാക്കുന്നത്. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: coronavirus, kerala police,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here