മൂവാറ്റുപുഴയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി ശ്രീകുട്ടനെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിക്കുന്ന 17 കാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ 23 ന് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയി. മൂന്നാർ, രാമക്കൽ മേട്, കുമളി, എന്നിവിടങ്ങളിലെ ഹോം സ്റ്റേകളിൽ താമസിച്ചാണ് കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയ വിവരം പുറത്ത് വന്നത്.
തുടർന്ന് എറണാകുളം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുമരകത്തെ ബന്ധുവീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.
Story Highlights- rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here