26 വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമാണ് സച്ചിൻ ആദ്യമായി ഓപ്പണറായത്; ചിത്രം പുറത്തുവിട്ട് ബിസിസിഐ

സച്ചിൻ തെണ്ടുൽക്കർ ആദ്യമായി ഓപ്പൺ ചെയ്തത് 16 വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമാണെന്ന ഓർമ്മപ്പെടുത്തലുമായി ബിസിസിഐ. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ബിസിസിഐ ഓർമ്മ പുതുക്കിയത്. ട്വീറ്റ് ട്വിറ്റർ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

1994ൽ ഇന്നേ ദിവസം ഒരു പ്രത്യേക കാര്യത്തിൻ്റെ തുടക്കമായിരുന്നു. ഇന്നാണ് സച്ചിൻ ആദ്യമായി ബാറ്റിംഗ് ഓപ്പൺ ചെയ്തത്. ന്യൂസീലൻഡിലെ ഓക്ക്‌ലൻഡിൽ ഓപ്പണിംഗിനിറങ്ങിയ സച്ചിൻ 49 പന്തുകളിൽ 82 റൺസെടുത്തു. അങ്ങനെയായിരുന്നു തുടക്കം’- ട്വീറ്റിൽ പറയുന്നു.

പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് സച്ചിൻ കരിയറിൽ ആദ്യമായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ന്യൂസീലൻഡ് 142ന് എല്ലാവരും പുറത്തായപ്പോൾ അജയ് ജഡേജയോടൊപ്പമാണ് സച്ചിൻ ബാറ്റിംഗിനിറങ്ങിയത്. 15 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 167.34 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു സച്ചിൻ്റെ ഇന്നിംഗ്സ്. മത്സരം ഇന്ത്യ 7 വിക്കറ്റിനു ജയിച്ചപ്പോൾ സച്ചിനായിരുന്നു മാൻ ഓഫ് ദി മാച്ച്. ഈ മാച്ച് മുതലാണ് സച്ചിൻ ഏകദിനത്തിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തു തുടങ്ങിയത്.

നേരത്തെ, കൊവിഡ് 19നെതിരായ പോരാട്ടങ്ങൾക്കായി സച്ചിൻ 50 ലക്ഷം രൂപ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവുമാണ് നൽകിയിരിക്കുന്നത്. നേരത്തെ ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ ശമ്പളം നൽകി കായിക താരങ്ങളായ ബജ്‌റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു.


Story Highlights: BCCI Shares Throwback To Sachin Tendulkar’s First Knock As An Opener

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top