Advertisement

അമേരിക്കയിൽ സ്ഥിതി ഗുരുതരം; ചൈനീസ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ട്രംപ്

March 27, 2020
Google News 6 minutes Read

അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ നിലപാട് മാറ്റി ട്രംപ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഫോണിൽ സംസാരിച്ചതായി ട്രംപ് ട്വിറ്ററിൽ കുറിച്ചു.

 

ലോകത്താകമാനം വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായും ട്രംപ് അറിയിച്ചു. വൈറസ് സംബന്ധിച്ച് ഇതിനോടകം മനസിലാക്കി കഴിഞ്ഞ ചൈനയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് വിശദീകരിച്ചു.

മാത്രമല്ല, യുഎസുമായും രോഗം പടർന്നു പിടിച്ച മറ്റെല്ലാ രാജ്യങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ചൈന തയാറാണെന്നും ചൈീസ് പ്രസിഡന്റ് വ്യക്തമാക്കിയതായി ചൈനീസ് ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ എജൻസിയും റിപ്പോർട്ടു ചെയ്തു.

വൈറസ് അപകടകരമാം വിധം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പല പ്രാവശ്യം മുൻ കരുതൽ നടപടികൾ ആവശ്യപ്പെട്ടപ്പോഴും യുഎസ് അത് മുഖ വിലയ്‌ക്കെടുത്തിരുന്നില്ല എന്നു മാത്രമല്ല, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ യുഎസ് സജ്ജമാണെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. എന്നാൽ, അനിയന്ത്രിതമായി വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തില് ട്രംപ് നിലപാട് തിരുത്തിയതായാണ് വിലയരുത്തൽ.

Story highlight:Trump, phone with the Chinese president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here