കൊവിഡ് : കോഴിക്കോട് അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊവിഡ് 19 പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) കീഴിലുള്ള ആശുപത്രികളില്‍ താത്കാലികാടിസ്ഥാനത്തില്‍ (അഡ്ഹോക്) അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വാട്സ്ആപ്പ് മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും രേഖപ്പെടുത്തിയ ബയോഡാറ്റ, എംബിബിഎസ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം covidkkdinterview@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മാര്‍ച്ച് 29 ന് വൈകീട്ട് ഏഴ് മണിക്കകം അയക്കണം. കൂടിക്കാഴ്ച സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി മാര്‍ച്ച് 30 ന് രാവിലെ 11 ന് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സൂം മീറ്റിംഗ് ഐഡി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും.
Story Highlights – Assistant Surgeon is invited for the post, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here