Advertisement

കൊവിഡ് 19 : പൊലീസ് സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനം

March 28, 2020
1 minute Read

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് സേവനങ്ങള്‍ ഡിജിറ്റലായി അഭ്യര്‍ത്ഥിക്കാന്‍ സംവിധാനം. പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് പുതിയ പദ്ധതി.

പൊലീസ് സേവനങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിപ്രകാരം പരാതികള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷകള്‍ എന്നിവ ഇമെയില്‍, വാട്‌സാപ്പ്, ഫോണ്‍ തുടങ്ങിയവ മുഖേന നല്‍കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ രസീത് നല്‍കി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും. എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ഇമെയില്‍ വിലാസം, വാട്‌സ്ആപ്പ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയ്ക്ക് പരമാവധി പ്രചാരണം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

 

Story Highlights- covid 19, Digital System, Police Services

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top