Advertisement

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപയും ഒരുമാസത്തെ ശമ്പളവും നൽകി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

March 28, 2020
1 minute Read

കൊവിഡ് 19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എംപി ഫണ്ടിൽ നിന്നും ഒരുകോടി രൂപ സംഭാവന നൽകി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. ഇതോടൊപ്പം കേന്ദ്രമന്ത്രി എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, അതിനെ മറികടക്കാനാവശ്യമായ കരുതൽ എന്ന നിലയിലാണ് എംപി ഫണ്ടും ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതെന്ന് വി. മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.

Story highlight: Prime Minister’s Relief Fund, v. mureleedhran,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top