കൊവിഡിൽ വിറങ്ങലിച്ച് ലോകം; മരണം 29,000 കടന്നു; രോഗബാധിതർ ആറരലക്ഷം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29,000 കടന്നു. ആറരലക്ഷത്തോളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ മരണം പതിനായിരം കടന്നു. ഇറ്റലിയിൽ ഇന്ന് മാത്രം മരിച്ചത് 889 പേരാണ്. സ്പെയിനിൽ 5800 പേരാണ് മരിച്ചത്. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.

പന്ത്രണ്ട് പേർ മരിച്ച പാകിസ്താനിൽ രോഗികളുടെ എണ്ണം 1400 കടന്നു. അയർലൻഡും വിയറ്റ്‌നാമും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് റബ്ബർബുള്ളറ്റ് പ്രയോഗിച്ചു. ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയിൽ മരണം 1700 കടന്നു.

അതേസമയം കേരളത്തിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ യാക്കൂബ് സേഠ് ആണ് മരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ത്യയിൽ ആകെ മരിച്ചവരുടെ എണ്ണം 22 ആയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top