ലോക്ക് ഡൗണ്‍ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ – നിക്ഷേപ നിരക്കുകള്‍ വെട്ടിക്കുറച്ചു

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്താലത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ- നിക്ഷേപ നിരക്കുകള്‍ വെട്ടിക്കുറച്ചു. ലോക്ക് ഡൗണ്‍ കാരണമുണ്ടായ സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചതിനെത്തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് വായ്പ- നിക്ഷേപ നിരക്കുകള്‍ വെട്ടിക്കുറച്ചത്. എസ്ബിഐ വായ്പാ നിരക്ക് 75 ബേസിസ് പോയിന്റാണ് കുറച്ചത്. വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിന് പിന്നാലെയാണ് നടപടി.
”ബാങ്കിന്റെ ലാഭത്തിന്റെ പ്രധാന സൂചകമായ ആകെ പലിശ മാര്‍ജിനില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വെട്ടിക്കുറച്ചത് പ്രതിഫലിക്കും. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ അത് കൈമാറുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ല,” ആഷിക സ്റ്റോക്ക് ബ്രോക്കിംഗിലെ അനലിസ്റ്റ് അസുതോഷ് മിശ്ര എന്‍ഡിടിവിയോട് പറഞ്ഞു. സാധാരണഗതിയില്‍, മറ്റ് ഇന്ത്യന്‍ വായ്പ ദാതാക്കള്‍ എസ്ബിഐയെ പിന്തുടരുന്നു. അതിനാല്‍ ബാങ്കിംഗ് വ്യവസായത്തില്‍ സമാനമായ കൂടുതല്‍ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്, മിശ്ര കൂട്ടിച്ചേര്‍ത്തു.
21 ദിവസത്തെ ലോക്ക് ഡൗണ്‍ കാരണമുണ്ടാവുന്ന സാമ്പത്തിക തകര്‍ച്ചയില്‍ ആശ്വാസം പകരുന്ന രീതിയില്‍ എല്ലാ ടേം വായ്പകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം നല്‍കാന്‍ റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച ബാങ്കുകളെ അനുവദിച്ചിരുന്നു. ഏപ്രില്‍ 1 മുതലാണ് റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുക. കൂടാതെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 20 മുതല്‍ 100 വരെ ബേസിസ് പോയിന്റുകള്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ നിരക്കുകള്‍ മാര്‍ച്ച് 28 മുതല്‍ പ്രാബല്യത്തില്‍ വരും
Story Highlights- State Bank of India cuts lending rates, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here