ഉത്തരേന്ത്യയിൽ പലായനം ചെയ്യുന്നവർക്ക് ബസ് സർവീസ് ഒരുക്കി ഉത്തർപ്രദേശ് സർക്കാർ

ലോക്ക് ഡൗണിൽ ദുരിതത്തിലായത്തിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്കുള്ള പലായനം തുടരുന്നു. കിലോമീറ്ററുകൾ നടന്നാണ് നൂറുകണക്കിന് പേർ ഗ്രാമങ്ങളിലേക്ക് നീങ്ങുന്നത്.
അതേസമയം, പലായനം ചെയ്യുന്നവർക്കായി ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിൽ സർക്കാർ ബസ് സർവീസ് ഒരുക്കി. കൊറോണയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദിവസ വേതനം കൊണ്ട് ജീവിതം നയിച്ചിരുന്ന നിരവധി സാധാരണക്കാരാണ് പട്ടിണിയിലായത്. വൃദ്ധരും കുട്ടികളും അടങ്ങിയ സംഘങ്ങളാണ് കനത്ത ചൂടിനെ അവഗണിച്ച് സ്വന്തം ഗ്രാമങ്ങളിലേക്ക് കാൽനടയായി പോകുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കിലോമീറ്ററുകൾ താണ്ടിയാണ് ഇവരുടെ യാത്ര. ഭക്ഷണവും വെള്ളവും പോലുമില്ലാതെയാണ് പലായനം.
നാട്ടിലേക്ക് മടങ്ങുന്നവർക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് ഉത്തർപ്രദേശ് സർക്കാർ ബസ് സൗകര്യം ഒരുക്കി. ബസിൽ സാമൂഹ്യ അകലം പാലിക്കണമെന്ന് എന്ന നിർദേശം ഉണ്ടെങ്കിലും ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ ഗ്രാമങ്ങളിലേക്ക് മടങ്ങാനായി ആളുകളുടെ വലിയ തിരക്ക് ഉണ്ടായി. സ്ഥലം സന്ദർശിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡി താൽക്കാലിക സൗകര്യം ഒരുക്കി കൊടുത്തു.
അതേസമയം, പലായനം ചെയ്യുന്നവർ മതിയായ പരിശോധന നടത്താതെയാണ് ഗ്രാമങ്ങളിലേക്ക് പോകുന്നത്. അതിനിടെ ഗുജറാത്ത് മഹാരാഷ്ട്ര അതിർത്തിയിൽ പലായനം ചെയ്യുന്നവർക്ക് നേരെ മിനി ലോറി പാഞ്ഞുകയറി നാലുപേർ മരിച്ചു. നിരവധി ആളുകൾക്ക് പരുക്കേറ്റു.
Story high light: Uttar Pradesh government, has arranged a bus service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here