കേന്ദ്ര സർക്കാർ ഇടപെട്ട് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയാൽ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയക്കാം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേന്ദ്ര സർക്കാർ ഇടപെട്ട് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയാൽ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കാൻ തയ്യാറെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തെ തൊഴിലാളി ക്യാമ്പുകളിലെ അവസ്ഥ തൃപ്തികരമാണ്, തൊഴിലാളികൾക്ക് ഭക്ഷണം ലഭ്യമാക്കാൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചതായും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കും മടങ്ങിപ്പോകാൻ കഴിയാതായതെ ക്യാമ്പുകളിൽ തന്നെ കഴിഞ്ഞുകൂടുകയാണ് തൊഴിലാളികളെല്ലാം. ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കഴിഞ്ഞ ദിവസം തൊഴിലാളികളുടെ കാര്യത്തിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ലേബർ ക്യാമ്പുകളിലെ അവസ്ഥ നിലവിൽ തൃപ്തികരമാണെന്നും, ഇവരെ നാട്ടിലേക്ക് അയക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Read Also :

തിരുവനന്തപുരത്ത് ആയിരത്തോളം തൊഴിലാളികൾ പാർക്കുന്ന ലേബർ ക്യാമ്പും മന്ത്രി സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. തങ്ങൾ കേരളത്തിൽ സുരക്ഷിതരാണെന്നും എല്ലാ വിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നുമാണ് തൊഴിലാളികളുടെ പ്രതികരണം.

Story Highlights- coronavirus, kadakampally surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top