മഹാരാഷ്ട്രയിൽ കൂട്ടുകുടുംബത്തിലെ 24 പേർക്ക് കൊവിഡ്

മഹാരാഷ്ട്രയിൽ കൂട്ടുകുടുംബത്തിലെ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇവർ നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയതായാണ് വിവരം. സ്ഥിതി ഗൗരവതരമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഇതുവരെ 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേർ പുനെയിൽ നിന്നുള്ളവരാണ്. നാല് പേർ മുംബൈ സ്വദേശികളാണ്. സാംഗ്‌ളി, ജാൽഗോൺ, നാഗ്പുർ എന്നിവിടങ്ങളിലാണ് ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 77 ആയി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here