അമേരിക്കയില്‍ കൊവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു

കൊറോണ ബാധിച്ച നവജാത ശിശു മരിച്ചു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് കൊവിഡ് ബാധിച്ച പിഞ്ചുകുഞ്ഞിന്റെ മരണം റിപ്പോർട്ട് ചെയ്തത്. സംഭവം വളരെ വേദനാജനകമാണെന്ന് ഇല്ലിനോയിസ് ഗവർണർ ജെ ബി പ്രിസ്റ്റകർ അഭിപ്രായപ്പെട്ടു. 24 മണിക്കൂറും കൊറോണ പോസിറ്റീവായ കുഞ്ഞിനെ നിരീക്ഷിച്ചിരുന്നതായി അമേരിക്കൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
Read Also: രാജ്യത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മരിച്ചത് രണ്ട് പേർ
ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾക്ക് കൊറോണ ബാധിച്ച രാജ്യമാണ് അമേരിക്ക. അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം ആയിരിക്കുകയാണ്. ന്യൂയോർക്കിൽ മാത്രം അര ലക്ഷത്തോട് അടുത്ത് രോഗികളായി. 12 സംസ്ഥാനങ്ങളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നു. ദേശീയ അടിയന്തരാവസ്ഥയാണ് രാജ്യത്ത്.
അതേസമയം കൊവിഡിൽ ആഗോള കൊവിഡ് മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. ഇറ്റലിയിൽ മാത്രം മരണം 10,000ൽ അധികമായി. ബ്രിട്ടനിൽ ആരോഗ്യ സെക്രട്ടറിക്കും പ്രധാനമന്ത്രിയെ കൂടാതെ കൊവിഡ് സ്ഥിരീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് പൊതു കടാശ്വാസ ഫണ്ട് ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
coronsvirus, new born died in america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here