ഇടുക്കി ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഇതോടെ ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചത്. ഇപ്പോള്‍ സ്ഥിരീകരിച്ച നാലാമത്തെയാള്‍ ചുരുളി സ്വദേശിയാണ്.
മൂന്നാമത്തെ രോഗിയായിരുന്ന പൊതുപ്രവര്‍ത്തകനുമായി ഇയാള്‍ക്ക് സൗഹൃദം ഉണ്ടായിരുന്നു. ചുരുളി സ്വദേശിയെ ഇടുക്കി മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 13 പേരുടെ അവസാനത്തെ ഫലം നെഗറ്റീവ് ആണ്.
ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ പതിനെട്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്ന് കിട്ടിയത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here