അഗ്നിരക്ഷാ സേന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊവിഡ് 19 പ്രതിരോധ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഗ്നിരക്ഷാ സേനാ വിഭാഗത്തിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും അഗ്നിരക്ഷാ സേനാ വിഭാഗം ഡയറക്ടര്‍ ജനറലും ഇതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.
നടപടികള്‍ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം ഇരുവരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കൊവിഡ് അണു നശീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഗ്‌നിരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ നടപടികള്‍ അനുവദിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി.
Story Highlights: coronavirus, Covid 19, fire force
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here