ലോക്ക്ഡൗൺ; ആളൊഴിഞ്ഞ തീരത്ത് കൂട്ടമായെത്തി ഒലിവ് റിഡ്ലി കടലാമകൾ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് ആളൊഴിഞ്ഞ കടൽത്തീരത്ത് കൂട്ടമായെത്തി ഒലിവ് റിഡ്ലി കടലാമകൾ. ഒഡീഷയിലെ കടലോരങ്ങളിലാണ് ഇവ കൂട്ടമായി തിരികെ എത്തിയത്. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വംശനാശ ഭീഷണി നേരിടുന്ന വലിയ ഒരിനം ആമകളാണ് ഒലിവ് റിഡ്ലി കടലാമകൾ. കപ്പലുകളുടെയും ആളുകളുടെയും അതിപ്രസരം മൂലം ഇവ കരയിലേക്ക് വരാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ ആളൊഴിഞ്ഞതോടെ കൂടുണ്ടാക്കാൻ ഇവ തീരത്തേക്ക് കൂട്ടമായി എത്തുകയാണ്. കൂടുണ്ടാക്കി മുട്ടയിടാനാണ് ഇവയുടെ വരവ്. മൂന്ന് ലക്ഷത്തോളം ആമകൾ കൂടുണ്ടാക്കിയെന്നാണ് വനം വകുപ്പിൻ്റെ കണക്ക്.
ഈ മാസം 24 ചൊവ്വാഴ്ചയാണ് രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്.
രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദിലും ശ്രീനഗറിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 24 ആയി. കേരളത്തിലും ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 850 കടന്നു. വൈറസ് ബാധയെ തുടർന്ന് 775 ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 79 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. തമിഴ്‌നാട്ടിൽ റെയിൽവേ ആശുപത്രിയിലെ മലയാളി ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഈറോഡ്, പോത്തനൂർ എന്നീ റെയിൽവേ ആശുപത്രികളും അടച്ചു.
ARRIBADA ~Spanish Word – means ‘Arrival’ ?
Refers to mass-nesting event when 1000s of Turtles come ashore at the same time to lay eggs on the same beach.
Interestingly, females return to the very same beach from where they first hatched, to lay their eggs.
?️ Olive Ridley Turtle pic.twitter.com/dvzslqA8zW— Ankit Kumar, IFS (@AnkitKumar_IFS) March 26, 2020
Story Highlights: With Humans Locked Indoors, Lakhs Of Olive Ridley Turtles Return To Odisha’s Coast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here