Advertisement

സൗജന്യറേഷൻ വിതരണം മറ്റന്നാൾ മുതൽ; കടയുടെ മുൻപിൽ അഞ്ചു പേരിൽ കൂടുതൽ ഉണ്ടാവരുത്

March 30, 2020
0 minutes Read

സംസ്ഥാനത്ത് സൗജന്യറേഷൻ വിതരണം ഏപ്രിൽ ഒന്നിനു തുടങ്ങും. ഏപ്രിൽ 20നകം റേഷൻ വിതരണം പൂർത്തീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു. അഞ്ചു പേരിൽ കൂടുതൽ ഒരേ സമയം റേഷൻ കടയുടെ മുൻപിൽ ഉണ്ടാകാൻ പാടില്ല.

രാവിലെ മുതൽ ഉച്ചവരെ മുൻഗണനാ വിഭാഗത്തിലുള്ളവർക്കും ഉച്ചയ്ക്ക് ശേഷം മുൻഗണനേതിര വിഭാഗത്തിനും റേഷൻ വാങ്ങാം. സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി തിലോത്തമൻ അറിയിച്ചു.

ഏപ്രിൽ 20 നകം സംസ്ഥാന റേഷൻ വിതരണം പൂർത്തിയാക്കുന്ന പക്ഷം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച റേഷൻ നൽകിത്തുടങ്ങും. കടകളിൽ നേരിട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് വോളണ്ടിയർമാരോ കടയുടമയോ റേഷൻ വീട്ടിലെത്തിക്കണം. റേഷൻ കാർഡില്ലാത്തവർക്കും റേഷൻ നൽകും.

അതേസമയം, സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഏപ്രിൽ മാസം പൂർത്തിയാക്കും. 1600 ഔട്ട്ലെറ്റുകൾ വഴി ഇതു വിതരണം ചെയ്യും. അടുത്ത മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ സംഭരണം തുടങ്ങി. പായിപ്പാട് അതിഥി തൊഴിലാളികൾ ഒരേ സമയം ഒത്തുകൂടിയതിൽ ഗൂഡാലോചന സംശയിക്കുന്നുവെന്നും ഇവർക്ക് ഭക്ഷണത്തിനു പ്രശ്നമില്ലെന്നും മന്ത്രി പി തിലോത്തമൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top