Advertisement

കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സന്നദ്ധ സംഘടനയിൽ അംഗമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

March 30, 2020
Google News 2 minutes Read

 

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സന്നദ്ധ സംഘടനയിൽ അംഗമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്. നാഷണൽ ഹെൽത്ത് സർവീസിൻ്റെ വളണ്ടിയറായാണ് ഹെതർ അംഗത്വമെടുത്തത്. ഇപ്പോൾ ഒഴിവുസമയം ധാരാളം ഉണ്ടെന്നും ആ സമയത്ത് സന്നദ്ധ പ്രവർത്തനം നടത്താമെന്ന് കരുതുന്നു എന്നും ബിബിസിയെ തൻ്റെ കോളത്തിൽ ഹെതർ കുറിച്ചു.

“ഞാൻ എൻഎച്ച്എസിൻ്റെ വളണ്ടിയറായി അംഗത്വമെടുത്തിരിക്കുകയാണ്. എനിക്ക് ഇപ്പോൾ ഒരുപാട് ഒഴിവു സമയമുണ്ട്. അതുകൊണ്ട് സന്നദ്ധ പ്രവർത്തനം നടത്താമെന്ന് കരുതി. എൻ്റെ സഹോദരൻ ഡോക്ടറാണ്. എൻ്റെ സുഹൃത്തുക്കളിൽ ചിലർ എൻഎച്ച്എസിൽ ഉണ്ട്. അവർ എത്ര കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നതെന്ന് എനിക്കറിയാം.”- ഹെതർ പറഞ്ഞു.

29കാരിയായ ഹെതർ ഇംഗ്ലണ്ടിനായി 7 ടെസ്റ്റുകളും 101 ഏകദിനങ്ങളും 74 ടി-20കളും കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ടി-20 ലോകകപ്പിൽ ഹെതർ ഇംഗ്ലണ്ടിനെ സെമി വരെ എത്തിച്ചിരുന്നു.

അതേ സമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,277 ആയി. ആറ് ലക്ഷത്തി എന്‍പത്തിയാറായിരത്തി ഇരുനൂറ്റി നാല്‍പത്തിനാല് പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തി നാല്പത്തി ആറായിരത്തിലധികം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ച ബ്രിട്ടനിലെ മരണം ആയിരം പിന്നിട്ടു. 1019 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. 17,089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എലിസബത്ത് രാജ്ഞി അടക്കം നിരീക്ഷണത്തില്‍ കഴിയുകയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 50 ശതമാനം പേര്‍ മരണത്തിലേക്ക് നീങ്ങുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

Story Highlights: Heather Knight joins NHS as volunteer to fight COVID-19 pandemic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here