Advertisement

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

March 30, 2020
1 minute Read

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി. മാർച്ച് 20നും ജൂൺ 18നും ഇടയിൽ കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധിയാണ് നീട്ടിയത്. മൂന്ന് മാസത്തേക്ക് കൂടി മാർച്ച് 20നും ജൂൺ 18നും ഇടയിൽ കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി. കാലാവധി നീട്ടണമെന്ന ആവശ്യം സർക്കാർ നേരത്തേ പിഎസ്‌സിയെ അറിയിച്ചിരുന്നു. നേരത്തേ പിഎസ്‌സി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളും അഭിമുഖങ്ങളും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവച്ചിരുന്നു. വകുപ്പ് തല പരീക്ഷകളും മാറ്റി.

Read Also: അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കും: മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 32 പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസർഗോഡ് 17, കണ്ണൂർ 11, വയനാട്, ഇടുക്കി എന്നി ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി അൻപത്തി ഏഴായിരത്തി ഇരുന്നൂറ്റി അൻപത്തി മൂന്നു പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഒരുലക്ഷത്തി അൻപത്തിആറായിരത്തി അറുനൂറ്റി അറുപത് പേർ വീടുകളിലും 623 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 126 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

psc rank list, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top