യുഎഇയിൽ ഈ അക്കാദമിക വർഷം പൂർണമായും ഇ- ലേർണിംഗ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ഈ അക്കാദമിക വർഷം പൂർണമായും ഇ-ലേണിംഗ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഈ മാസം എട്ട് മുതലാണ് രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും അടച്ചിട്ടത്. വസന്തകാല അവധി നേരത്തേ ആക്കിയായിരുന്നു വിദ്യാലയങ്ങൾ അടച്ചത്. ഏപ്രിൽ ഒൻപതിന് സ്കൂളുകൾ തുറക്കാനിരിക്കെയാണ് പുതിയ തീരുമാനം. നേരത്തേയുള്ള പരീക്ഷകളുടെ ഗ്രേഡ് അനുസരിച്ചോ, പ്രവേശന പരീക്ഷ നടത്തിയോ വിദ്യാർത്ഥികൾക്ക് ക്ലാസ് കയറ്റം നൽകാം. എന്നാൽ, അവസാനവർഷ വിദ്യാർത്ഥികളുടെ പരീക്ഷ സംബന്ധിച്ച അന്തിമതീരുമാനമായിട്ടില്ല. 2020 ജൂൺ മാസം വരെയാണ് യുഎഇയിൽ നിലവിലെ അധ്യയന വർഷം.
Read Also: പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കരുത്: മുഖ്യമന്ത്രി
അതേ സമയം യുഎഇ ഗവൺമെന്റ് തൊഴിൽ നിയന്ത്രണവുമായി രംഗത്തെത്തി. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് തൊഴിൽ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് യുഎഇ ഗവൺമെന്റ് പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച്, കമ്പനികൾക്ക്, തങ്ങളുടെ ജീവനക്കാരെ ശമ്പളത്തോടുകൂടിയ അവധിയിലോ, ശമ്പളം ഇല്ലാത്ത അവധിയിലോ, താത്കാലികമായോ ശാശ്വതമായോ ശമ്പളം വേതനത്തിൽ കുറവ് വരുത്താം. മാത്രമല്ല, തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ, തീരുമാനത്തിൽ നിന്ന് യുഎഇ സ്വദേശികളായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്.
uae, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here