Advertisement

കൊവിഡ് 19: ജോലി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് അമ്പയർ അലിം ദാർ

March 30, 2020
Google News 6 minutes Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൻ്റെ ഹോട്ടലിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് പാക് അമ്പയർ അലിം ദാർ. ലാഹോറിലുള്ള തൻ്റെ ഹോട്ടലിൽ നിന്ന് ഇവർക്ക് സൗജന്യ ഭക്ഷണം നൽകുമെന്ന് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

‘ലാഹോറിലെ ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ ദാര്‍സ്‌ ഡിലൈറ്റോ എന്ന തന്റെ റെസ്റ്റോറന്റില്‍ നിന്ന്‌, ജോലി നഷ്ടപ്പെട്ടവര്‍ക്ക്‌ ഭക്ഷണം സൗജന്യമായി കഴിക്കാം’- വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു. ‘ലോക്ക് ഡൗണിനെ തുടർന്ന് ഒരു പാട് പേർക്ക് ജോലി നഷ്ടപ്പെട്ടു. ലാഹോറിലെ പിയ റോഡില്‍ എനിക്കൊരു റസ്‌റ്റോറന്റ്‌ ഉണ്ട്‌. ജോലി നഷ്ടപ്പെട്ടവര്‍ക്ക്‌ അവിടേക്ക്‌ എത്തി സൗജന്യമായി ഭക്ഷണം കഴിക്കാം.- അദ്ദേഹം പറയുന്നു.

കൊവിഡ് 19 പ്രതിരോധിക്കാൻ സർക്കാരിനൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ പടര്‍ന്ന കൊവിഡ്‌ 19ന്റെ ആഘാതം പാകിസ്താനിലും പ്രകടമാണ്. നമ്മുടെ സഹായമില്ലാതെ ഇതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ഭരണകൂടത്തിനാവില്ല. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരണം എന്ന്‌ എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണെന്നും വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.

1526 പേർക്കാണ് പാകിസ്താനിൽ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 13 പേർ മരണപ്പെട്ടു. രാജ്യം ഇപ്പോഴും പൂർണ ലോക്ക് ഡൗണിൽ അല്ല. കംപ്ലീറ്റ് ലോക്ക് ഡൗൺ ഒട്ടേറെ പേർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നു.

Story Highlights: umpire Aleem Dar’s restaurant in Lahore to offer free food to unemployed amid coronavirus crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here