കൊറോണ വൈറസ് വ്യാപനം ഉടൻ കുറയില്ല; ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വ്യാപനം ഉടൻ കുറയില്ലെന്ന് ലോകാരോഗ്യ സംഘടന. എത്രനാൾ ഇത് തുടരുമെന്ന് പറയുന്നില്ല. കൊവിഡ് വ്യാപനം തടയാനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ എല്ലാ രാജ്യങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. ഇന്ത്യയിലടക്കം 7,89,000 പേർക്ക് ലോകത്താകമാനം രോഗബാധിരായിട്ടുണ്ട്. ഇറ്റലിയിൽ ഇതുവരെ കൊറോണ ബാധിതരായി 11,591 പേരാണ് മരിച്ചത്. സ്പെയിനിൽ 7,716 പേരാണ് മരിച്ചത്. തിങ്കളാഴ്ച്ച മാത്രം സ്പെയിനിൽ 913 പേരാണ് മരിച്ചത്. അമേരിക്കയിലും രോഗവ്യാപനം അതിവേഗം പടരുകയാണ്. ജർമനിയിൽ 700 ന് അടുത്തായി മരണസംഖ്യ. അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടിവിടെ. ബ്രിട്ടനിൽ മരണസംഖ്യ 1400 കടന്നു. ഇന്ത്യയിൽ 27 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 1139 നു മേലെയായി.
അതേസമയം, കൊവിഡ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബ്രിട്ടൻ മുന്നോട്ടു വന്നിട്ടുണ്ട്.
Story highlight: coronavirus,outbreak will not decrease, soon , WHO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here