Advertisement

ദുബൈ ദേരയിലെ അൽറാസ് മേഖലയിലേക്ക് ഇന്ന് മുതൽ പ്രവേശന വിലക്ക്

March 31, 2020
1 minute Read

ദുബൈ ദേരയിലെ അൽറാസ് മേഖലയിലേക്ക് ഇന്ന് മുതൽ രണ്ടാഴ്ച പ്രവേശന വിലക്ക്. ഈ മേഖലയിൽ താമസിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ ദുബൈ ഹെൽത്ത് അതോറിറ്റി എത്തിച്ച് നൽകും. മറ്റിടങ്ങളിലുള്ളവർക്ക് ഇങ്ങോട്ട് പ്രവേശനമുണ്ടാവില്ല. മേഖലയിലേക്കുള്ള റോഡുകളും സിഗ്നലുകളും ഇന്ന് മുതൽ അടക്കും. ഇവിടെയുള്ള മെട്രോ സ്റ്റേഷനുകളായ അൽറാസ്, പാം ദേര, ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനുകളും രണ്ടാഴ്ച അടച്ചിടുമെന്ന് ആർ ടി എ അറിയിച്ചു.

അൽറാസിലും പരിസരത്തും അണുനശികരണ പ്രവർത്തനം ഊർജിതമാക്കാനാണ് നടപടിയെന്ന് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ഈ സ്റ്റേഷനുകളിൽ നിർത്താതെ മെട്രോ ട്രെയിനുകൾ സർവീസ് നടത്തും. ദേര ഗോൾഡ്​ സൂഖ്​, ഓൾഡ്​ സൂഖ്​, മ്യൂസിയങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന പ്രദേശമാണ്​ അൽ റാസ്​.

അതേ സമയം, ദുബൈയിൽ രണ്ടാഴ്ചത്തേക്ക് പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെയുള്ള കാലയളവിലാണ് പാർക്കിംഗ് സൗജന്യമാക്കിയത് .

യുഐയിൽ 611 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 41 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 61 പേരുടെ അസുഖം ഭേദമായി. വൈറസ് വ്യാപനം തടയുന്നതിനായി ഒട്ടേറെ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്.

Story Highlights: Dubai’s Al Ras area placed in total lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top