Advertisement

രാജ്യാന്തര മത്സരങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് മുഹമ്മദ് ഹഫീസ്

March 31, 2020
Google News 2 minutes Read

രാജ്യാന്തര മത്സരങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് പാക് വെറ്ററൻ താരം മുഹമ്മദ് ഹഫീസ്. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനു ശേഷം വിരമിക്കുമെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഹഫീസ് വെളിപ്പെടുത്തിയത്. ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നേരത്തെ വിരമിച്ചിരുന്ന താരം നിലവിൽ ഏകദിന ടി-20 മത്സരങ്ങളിൽ മാത്രമേ കളിച്ചിരുന്നുള്ളൂ. വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിൽ തന്നെ കാണാൻ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

2003ൽ പാകിസ്താനു വേണ്ടി അരങ്ങേറിയ താരമാണ് മുഹമ്മദ് ഹഫീസ്. 39കാരനായ താരം 5 ടെസ്റ്റുകളും, 218 ഏകദിനങ്ങളും, 91 ടി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 3652 റൺസും ഏകദിനത്തിൽ 6614 റൺസും ടി-20 യിൽ 1992 റൺസും ഇദ്ദേഹം നേടിയിട്ടുണ്ട്. മികച്ച ബൗളർ കൂടിയായിരുന്ന ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 250ഓളം വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

അതേ സമയം, കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടി-20 ലോകകപ്പ് അനിശ്ചിതത്വത്തിലാണ്. ഈ വർഷത്തെ ലോകകപ്പ് റദ്ദാക്കി 2022ൽ നടത്തുമെന്നാണ് റിപ്പോർട്ട്. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാൻ 6 മാസമെങ്കിലും വേണ്ടി വരുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഐസിസി ഇക്കാര്യം തീരുമാനിച്ചതെന്നാണ് വിവരം. വരുന്ന ഒക്ടോബറിലാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

Story Highlights: Mohammed Hafeez will retire soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here