ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച് ബീച്ച് വോളി; നെയ്മർ വിവാദക്കുരുക്കിൽ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച് ബ്രസീലിൻ്റെ പിഎസ്ജി താരം നെയ്മർ. സമ്പർക്ക വിലക്ക് ലംഘിച്ച നെയ്മർ സുഹൃത്തുക്കൾക്കൊപ്പം ബീച്ച് വോളി കളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് നെയ്മറുടെ നടപടി വിവാദത്തിലായത്.
സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ കിടക്കുന്ന ചിത്രങ്ങൾ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നെയ്മർ തന്നെയാണ് പങ്കുവച്ചത്. ഇതേത്തുടർന്ന് ആളുകൾ വിമർശനവുമായി എത്തി. താരം സമ്പർക്ക വിലക്ക് ലംഘിച്ചു എന്നാണ് വിമർശനം ഉയരുന്നത്. ഫ്രാൻസിൽ നിന്ന് ബ്രസീലിലെത്തിയ താരത്തിന് 14 ദിവസത്തെ ക്വാറൻ്റൈൻ വാസമാണ് നിർദ്ദേശിച്ചിരുന്നത്. അത് ലംഘിച്ചാണ് നെയ്മർ ബീച്ച് വോളി കളിക്കാനിറങ്ങിയത്.
എന്നാൽ, വിവാദത്തിൽ വിശദീകരണവുമായി നെയ്മർ രംഗത്തെത്തി. ഫ്രാൻസിൽ നിന്ന് ബ്രസീലിലേക്കുള്ള യാത്രയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെയാണ് ബീച്ച് വോളി കളിക്കാൻ ഉണ്ടായിരുന്നതെന്ന് നെയ്മർ പറയുന്നു. എല്ലാവർക്കും ക്വാറൻ്റൈൻ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ അവരെയും കൂടെ കൂട്ടുകയായിരുന്നു. ക്വാറൻ്റൈൻ കാലാവധി കഴിഞ്ഞാൽ എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങുമെന്നും നെയ്മർ പറഞ്ഞു.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബ്രസീലിൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ ഗുണ്ടാ സംഘങ്ങൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് 19 വൈറസ് ബാധ ചെറിയ പനി മാത്രമാണെന്ന പ്രസിഡൻ്റ് ജൈർ ബോൽസനാരോയുടെ പ്രസ്താവനയെ മറികടന്നാണ് ഇവർ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. രാത്രി 8 മണി മുതലാണ് ഷട്ട്‌ഡൗൺ.
Story Highlights: Neymar slammed after pictures of him playing and chilling with friends in Brazil goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here