Advertisement

നഷ്ടത്തിൽ നിന്ന് കരകയറി ഓഹരി വിപണി; സെൻസെക്സ് 550 പോയന്റ് ഉയർന്ന് 28990ലെത്തി

March 31, 2020
0 minutes Read

കഴിഞ്ഞ ദിവസം നേരിട്ട കനത്ത നഷ്ടത്തിൽ നിന്ന് കരകയറി പിപണി. വ്യാപാരം ആരംഭിക്കുമ്പോൾ സെൻസെക്സ് 550 പോയന്റ് ഉയർന്ന് 28990ലും നിഫ്റ്റി 174 പോയന്റ് ഉയർന്ന് 8455ലും എത്തി.

സെക്ടറൽ സൂചികകൾ നേട്ടത്തിലാണെന്ന് വിലയിരുത്താം. സ്മോൾ ക്യാപ് 1.51 ശതമാനവും മിഡ്ക്യാപ് 1.39 ശതമാനവും നേട്ടത്തിലാണ്.  ബാങ്ക് നിഫ്റ്റി 1.85ശതമാനവും ഐടി 1.79ശതമാനവും നേട്ടത്തിലാണ്.

ബിഎസ്ഇയിലെ 513 കമ്പനികൾ നേട്ടത്തിലും 82 കമ്പനികൾ നഷ്ടത്തിലും 27 എണ്ണം മാറ്റമില്ലാതെയും തുടരുന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിൽ തുടരുന്നു.

അതേസമയം, ഇൻഡസിന്റ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി സുസുകി, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലാണ്.

ചൈനയിലെ പിഎംഐ മാർച്ചിൽ 52.0ലേയ്ക്ക് ഉയർന്നത് വിപണിയുടെ കുതിപ്പിന് സഹായകമായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top