കൊവിഡ്19 ; ഇന്ത്യയിൽ 35 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ 35 പേർ കൊവിഡ് 19 മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1400 അടുത്തായി. മഹാരാഷ്ട്രയിൽ മാത്രം 302 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കൊവിഡിനെ പ്രതിരോധിക്കാൻ വാക്‌സിൻ ഗവേഷണം ഇന്ത്യ ആരംഭിച്ചതായി ഐസിഎംആർ വ്യക്തമാക്കി. കേരളത്തിനു പുറമേ പശ്ചിമ ബംഗാൾ , പഞ്ചാബ് , മാഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് 24 മണിക്കൂറിനിടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന പതിനൊന്നാമത്തെ മരണമാണ് ഇന്നു പുലർച്ചെ ഉണ്ടായത്. കൂടുതൽ സംസ്ഥാനങ്ങളിൽ മരണം റിപ്പോർട്ട് ചെയ്‌തെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 35 പേരാണ് കൊവിഡ് ബാധ മൂലം മരിച്ചിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 146 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മഹാരാഷ്ട്ര, അന്ധ്രാപ്രദേശ് , ഡൽഹി, തമിഴ്‌നാട് , മധ്യപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് കൂടുതൽ കൊവിഡ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഝാർഖണ്ഡിലും അസമിലും അദ്യ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മുബൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. ഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത് ഏറെ ആശങ്കയ്ക്കിടയാക്കി. ഹിമാചൽ പ്രദേശിൽ കർഫ്യൂ ഏപ്രിൽ 14 വരെ നീട്ടി. രാജ്യത്താകെ 42788 പേർക്ക് കൊവിഡ് പരിശോധന നടത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
lth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here