Advertisement

ക്ഷാമം തുടരുമ്പോഴും 90 ടൺ മെഡിക്കൽ ഉപകരണങ്ങൾ സെർബിയയ്ക്ക് അയച്ച് ഇന്ത്യ; ട്വീറ്റുമായി സർബിയ; വാർത്ത തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം

April 1, 2020
6 minutes Read

കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുമ്പോൾ ആരോഗ്യ വിദഗ്ധർ ധരിക്കേണ്ട സുരക്ഷാ മാർഗങ്ങൾ അടക്കമുള്ള 90 ടൺ മെഡിക്കൽ ഉപകരണങ്ങൾ സെർബിയയ്ക്ക് കയറ്റി അയച്ച് ഇന്ത്യ. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടി. എന്നാൽ വാർത്ത ആരോഗ്യ മന്ത്രാലയം തള്ളി.

യുഎൻഡിപി ഇൻ സർബിയ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ’90 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി രണ്ടാം ബോയിംഗ് 747 കാർഗോ ഇന്ത്യയിൽ നിന്ന് ബെൽഗ്രേഡിൽ എത്തി. സെർബിയൻ സർക്കാർ വാങ്ങിയ ഉപകരണങ്ങളുടെ പണം നൽകിയത് യൂറോപ്യൻ യൂണിയനാണ്. യുഎൻഡിപി സർബിയയാണ് ഫ്‌ളൈറ്റും വേഗത്തിലുള്ള ഡെലിവറിയും സാധ്യമാക്കിയത്.’- ട്വീറ്റിൽ പറയുന്നു.

90 ടൺ മെഡിക്കൽ ഉപകരണങ്ങളിൽ 50 ടൺ സർജിക്കൽ ഗ്ലൗസ്, മാസ്‌ക്കുകൾ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും പെടും. മാർച്ച് 29ന് കയറ്റി അയച്ച മറ്റൊരു കൺസൈൻമെന്റിൽ 35 ലക്ഷം സർജിക്കൽ ഗ്ലൗസുകളുണ്ടായിരുന്നുവെന്ന് കൊച്ചി വിമാനത്താവളത്തിലെ വക്താവ് അറിയിച്ചു.

എന്നാൽ തങ്ങൾ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top