കൊവിഡ് 19: വൈറസ് ബാധിതരെ സഹായിക്കണമെന്ന് ഷാഹിദ് അഫ്രീദി; പിന്തുണച്ച ഹർഭജനും യുവരാജിനും നേരെ സൈബർ ആക്രമണം

പാകിസ്താനിലെ കൊവിഡ് 19 വൈറസ് ബാധിതരെ സഹായിക്കണമെന്ന മുൻ പാക് താരം ഷാഹിദ് അഫ്രീദിയുടെ അഭ്യർത്ഥനക്ക് പിന്തുണയുമായെത്തിയ ഹർഭജൻ സിംഗിനും യുവരാജ് സിംഗിനും നേരെ സൈബർ ആക്രമണം. ടിറ്ററിലാണ് ഇരു താരങ്ങൾക്കുമെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നത്. ഇരുവരും അഫ്രീദിയുടെ ഫണ്ട് റൈസിംഗ് ക്യാമ്പയിനെ പിന്തുണച്ചിരുന്നു.

ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ എന്ന തൻ്റെ എൻജിഒ വഴിയാണ് അഫ്രീദി രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരെ സഹായിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ കൃസ്ത്യൻ, ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ഫൗണ്ടേഷൻ റേഷൻ വിതരണം ചെയ്തിരുന്നു. വൈറസ് ബാധക്കെതിരായ പോരാട്ടങ്ങൾക്കായി സംഭാവന നൽകണമെന്നും അഫ്രീദി അഭ്യർത്ഥിച്ചു. തുടർന്നാണ് ഇന്ത്യൻ താരങ്ങൾ അഫ്രീദിക്ക് പിന്തുന അർപ്പിച്ച് രംഗത്തെത്തിയത്.

ഇരുവരും ചെറു വീഡിയോകളിലൂടെയാണ് അഫ്രീദിക്ക് പിന്തുണ അർപ്പിച്ചത്. ഫൗണ്ടേഷനിലേക്ക് സഹായം നൽകണമെന്നും ഇരുവരും അഭ്യർത്ഥിച്ചു. ലോകം വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെ കടന്നു പോവുകയാണെന്നും അഫ്രീദി ഫൗണ്ടേഷന് നമുക്ക് കഴിയുന്ന സഹായം നൽകാമെന്നും ഹർഭജൻ വീഡിയോയ്ക്കൊപ്പം കുറിച്ചപ്പോൾ, നമുക്ക് പരസ്പരം സഹായിക്കാമെന്നും അഫ്രീദി ഫൗണ്ടേഷൻ ചെയ്യുന്നത് മഹത്തായ കാര്യമാണെന്നും യുവരാജ് കുറിച്ചു. ഇരുവർക്കും അഫ്രീദി നന്ദി പറയുകയും ചെയ്തു. ഇതേ തുടർന്നാണ് ഇരുവർക്കുമെതിരെ സൈബർ ആക്രമണം ഉണ്ടായത്.

ഇതേത്തുടർന്ന് യുവരാജ് വിശദീകരണവുമായി രംഗത്തെത്തി. ആരെയും ബുദ്ധിമുട്ടിക്കാനായി ചെയ്തതല്ലെന്നും താൻ ഒരു ഇന്ത്യക്കാരനാണെന്നും യുവി കുറിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ സഹായിക്കണമെന്ന സന്ദേശം എങ്ങനെയാണ് ആളുകൾ ഇത്ര അസഹിഷ്ണുതയോടെ കാണുന്നതെന്ന്മ് താൻ എപ്പോഴും മാനവികതക്കൊപ്പം നിലകൊള്ളുന്ന ആളാണെന്നും യുവരാജ് തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഈ ട്വീറ്റ് ഹർഭജൻ സിംഗ് പങ്കുവച്ചിട്ടുണ്ട്.


Story Highlights: Indian Cricketers Face Backlash For Supporting Pakistan’s Coronavirus Campaignനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More