Advertisement

നിസാമുദ്ദീൻ സമ്മേളനം: തബ്‌ലിഗ് തലവൻ മൗലാന സാദ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

April 1, 2020
2 minutes Read

കൊവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകൾ കൂടുന്നത് വിലക്കിയ നടപടി കാറ്റിൽ പറത്തി നൂറുകണക്കിന് പേര് ഒത്തുകൂടിയ തബ്‌ലീഗ് സമ്മേളനം നടത്തിയ വിഷയത്തിൽ തബ്‌ലിഗ് തലവൻ മൗലാന സാദ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്.

മൈലാന സാദിന് പുറമെ സീഷാൻ, മുഫ്തി ഷെഹ്‌സാദ്, എം സൈഫി യൂനുസ്, മുഹമ്മദ് സൽമാൻ, മുഹമ്മദ് അഷ്‌റഫ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പകർച്ചവ്യാധി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മറ്റ് രാജ്യത്ത് നിന്ന് ടൂറിസ്റ്റ് വീസയിലെത്തിയ നിരവധി വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 75 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ തന്നെ തബ്‌ലീഗ് ആസ്ഥാനത്ത് നിന്ന് 2000 ഓളം പേരെ നീക്കം ചെയ്യുകയും ആസ്ഥാനം അടയ്ക്കുകയും ചെയ്തിരുന്നു. നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ നടത്തുന്നത്. രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നിസാമുദ്ദീനിൽ എത്തി എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന വിവരം. 16 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അവിടെ തമ്പടിച്ചിരുന്നു. മരണപ്പെട്ടവർ ഉൾപ്പടെ ഇവിടെ ഉണ്ടായിരുന്നവരിൽ ഇതുവരെ 75 ഓളം പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. ഇതിൽ അൻപതോളം പേർ തമിഴ്‌നാട്ടിൽ മടങ്ങി എത്തിയവരാണ്. രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 400 ൽ അധികം ആളുകളുടെ പരിശോധനാ ഫലം ഇനി കിട്ടാനുണ്ട്.

Read Also : നിസാമുദ്ദീൻ മതസമ്മേളനം; കേരളത്തിൽ നിന്ന് 350 പേർ പങ്കെടുത്തതായി ഇന്റലിജൻസ്

സമ്മേളനത്തിന് മലേഷ്യയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ എത്തിയ 800 പുരോഹിതരെ കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ടൂറിസ്റ്റ് വിസയിൽ വന്ന് മതസമ്മേളനത്തിൽ പങ്കെടുക്കുന്നത് വീസ നിയമത്തിന്റെ ലംഘനമാണ്. ഭാവിയിൽ ഇവർക്ക് ഇന്ത്യയിൽ വരാൻ പറ്റില്ല. ഇവരെ കൂടാതെ 16 രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വീസയിൽ വന്ന് സമ്മേളനത്തിൽ പങ്കെടുത്ത 300 വിദേശികളെയും കരിമ്പട്ടികയിൽ പെടുത്തും.

അതേസമയം, കേരളത്തിൽ നിന്ന് 350 പേർ ഡൽഹി നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തതായി ഇന്റലിജൻസ് അറിയിച്ചു. ഇതിൽ നൂറിൽ താഴെ ആളുകൾ മാത്രമാണ് മടങ്ങിവന്നത്. മറ്റുള്ളവർ എവിടെയാണെന്ന വിവരം ശേഖരിക്കുകയാണെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Story Highlights- coronavirus, Tablighi Chief 6 Others Charged For Nizamuddin event Amid COVID 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top