സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,64,130 പേര്‍; ജില്ലകളിലെ കണക്കുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,130 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 123 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ 18058 പേരാണ് നിരീക്ഷണത്തിലുള്ളത്. 17981 പേര്‍ വീടുകളിലും 77 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെ 16678 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 16661 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 7575 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7558 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ ആകെ 2821 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2815 പേര്‍ വീടുകളിലും ആറ് പേര്‍ ആശുപത്രയിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നത് 3282 പേരാണ്. 3278 പേര്‍ വീടുകളിലും നാല് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ 8049 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 8043 പേര്‍ വീടുകളിലും ആറ് പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 4627 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4590 പേര്‍ വീടുകളിലും 37 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നത് 18863 പേരാണ്. 18825 പേര്‍ വീടുകളിലും 38 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 20038 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19986 പേര്‍ വീടുകളിലും 52 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ആകെ 12780 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 12721 പേര്‍ വീടുകളിലും 59 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 21485 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21462 പേര്‍ വീടുകളിലും 23 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 10031 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10020 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ആകെ 10880 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10782 പേര്‍ വീടുകളിലും 98 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ ആകെ 8963 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 8786 പേര്‍ വീടുകളിലും 177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 12 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നും 3 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നും രണ്ടുപേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്നും വന്നവരും ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം വന്നത്.
സംസ്ഥാനത്ത് 265 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 237 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here