ഇന്നത്തെ പ്രധാന വാർത്തകൾ (01-04-2020)

സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടക കൈമാറി
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ അഡ്വാന്‍സ് വാടക കൈമാറി. സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ട പവന്‍ഹാന്‍സിനാണ് അഡ്വാന്‍സ് വാടക കൈമാറിയത്. ഒന്നര കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അഡ്വാന്‍സ് വാടകയിനത്തില്‍ സമ്പത്തിക വര്‍ഷം അവസാനമായ ഇന്നലെ കൈമാറിയത്.
സാലറി ചാലഞ്ചുമായി മുന്നോട്ടു പോകാൻ മന്ത്രിസഭാ തീരുമാനം. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നിർബന്ധമായി നൽകണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാർ ഒരു ലക്ഷം രൂപ വീതം നൽകണം. ജീവനക്കാരുടെ പ്രതികരണം നോക്കിയാവും ഉത്തരവിറക്കുക.
നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ 75 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
നിസാമുദ്ദീനിലെ തബ്‌ലീഗ് മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 75 ഓളം പേർക്ക് കൊവിഡ് സ്ഥിതികരിച്ചു. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നടപടികൾ നിരിക്ഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക സെൽ ആരംഭിച്ചു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 1100 വിദേശികളുടെ വീസ റദ്ദാക്കി കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
Story Highlights- News Round Up,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here