പൂഴ്ത്തിവയ്പ്, കരിഞ്ചന്ത; 91 സ്ഥാപനങ്ങൾക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തുവെന്ന് മുഖ്യമന്ത്രി

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെ പൂഴ്ത്തിവയ്ക്കുകയും വിലക്കൂട്ടി വിൽക്കുകയും ചെയ്ത സ്ഥാനപങ്ങൾക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 91 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
212 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതിൽ 91 സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇവർക്കെതിരെ നടപടി സ്വീകരിക്കും. ഈ പരിശോധന കര്‍ക്കശമായി തുടരും. വിജിലന്‍സ് പരിശോധനകള്‍ തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന് പരിശോധനകള്‍ നടത്തി നടപടിയെടുക്കാന്‍ വിജിലന്‍സിനെ കൂടി ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here