മലപ്പുറം തിരൂരിൽ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം

മലപ്പുറം തിരൂരിൽ ആരാധനാലയങ്ങക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ക്ഷേത്രങ്ങളിലും പള്ളികളിലും നാശനഷ്ടം വരുത്തിയ സംഘം മോഷണവും നടത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
മലപ്പുറം ജില്ലയിലെ താനാളൂർ അരീക്കാട് ജുമാമസജിദ്, തലക്കടത്തുർ വിഷ്ണു അയ്യപ്പക്ഷേത്രം, അരീക്കാട് കുനിയിൽ പാറപ്പുറം തഖ്‌വ പള്ളി എന്നിവക്ക് നേരയാണ് സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയത്. ചെവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ രണ്ട് ദീപസ്തംഭങ്ങൾ സാമൂഹ്യ വിരുദ്ധർ തകർത്തു. അരിക്കാട് കുനിയിൽ പാറപ്പുറം തഖ്‌വ പള്ളിയുടെയും അരീക്കാട് ജുമാ മസ്ജിദ്ന്റെയും വാതിൽ തകർത്ത് അകത്ത് കയറിയ സംഘം രണ്ടിടത്തെയും മൈക്ക് സെറ്റ് മോഷ്ടിച്ചു. തഖ്‌വ പള്ളിയിലെ തലപ്പാവുകൾ സ്റ്റാൻ്റടക്കം തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. തലപ്പറമ്പിലെ ശുഹദാക്കളുടെ നേർച്ചപ്പെട്ടി തകർത്ത് പണം മോഷ്ടിച്ച സംഘം ഖുതുബുസമാൻ പള്ളിയുടെ വാതിൽ തകർക്കാനും ശ്രമം നടത്തി. ശബ്ദം കേട്ട് പള്ളിയിലെ ജീവനക്കാരൻ ഉണർന്നതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞത്തിയ ജനപ്രതിനിധികളും ക്ഷേത്ര, പള്ളി കമ്മിറ്റി ഭാരവാഹികളും സംയുക്തമായി അക്രമിക്കപ്പെട്ട ആരാധനാലയങ്ങൾ സന്ദർശിച്ചു.
അക്രമം നടത്തിയവരെ എത്രയും വേഗം പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തിരൂർ സിഐ ഫർഷാദിൻ്റെയും താനൂർ സിഐ പ്രമോദിൻ്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: attack against temples and mosques in malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here