അതിര്‍ത്തി തുറക്കില്ലെന്ന് ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍

അതിര്‍ത്തി തുറക്കില്ലെന്ന് ബിജെപി കര്‍ണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍. ‘സേവ് കര്‍ണാടക ഫ്രം പിണറായി’ എന്ന ഹാഷ് ടാഗോടു കൂടിയാണ് ട്വിറ്ററില്‍ നളിന്‍കുമാര്‍ കട്ടീല്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടാണ് അതിര്‍ത്തി അടക്കേണ്ടി വന്നിരിക്കുന്നത്. കര്‍ണാടകയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. രോഗികള്‍ക്ക് കാസര്‍ഗോട്ട് ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്നുമാണ് ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകളേക്കാള്‍ കുറവാണ് കര്‍ണാടകത്തിലെ പോസിറ്റീവ് കേസുകള്‍. ഇത്തരമൊരു സന്ദര്‍ഭത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും ട്വീറ്റില്‍ പറയുന്നു. വിദ്യാഭ്യാസ, ആരോഗ്യ വിഷയങ്ങളില്‍ കാസര്‍ഗോട്ടെ ജനങ്ങളെ എപ്പോഴും കര്‍ണാടകം പരിഗണിച്ചിട്ടുണ്ട്. കാസര്‍ഗോട്ടെ ജനങ്ങള്‍ക്കാവശ്യമായ സൗകര്യം അവിടെത്തന്നെ ഒരുക്കിനല്‍കാന്‍ പിണറായി വിജയന്‍ തയാറാവണമെന്നും ട്വീറ്റില്‍ പറയുന്നു.
അതേസമയം, അതിര്‍ത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. കര്‍ണാടക ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നിയമോപദേശം ലഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് കേരളാ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കേന്ദ്രസര്‍ക്കാരിനാണ് ഈ നിര്‍ദേശം നല്‍കിയത്. കര്‍ണാടകം മണ്ണിട്ട് അടച്ച കാസര്‍ഗോഡ് മംഗലാപുരം ഭാഗത്തെ അതിര്‍ത്തി എത്രയും വേഗം തുറക്കാന്‍ കേന്ദ്രം തയാറാകണമെന്നാണ് നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് ദേശീയ പാത വരുന്നത്. അതിനാല്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവിനെതിരെയാണ് കര്‍ണാടക സുപ്രിംകോടതിയെ സമീപിക്കുന്നത്.
അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. അതിര്‍ത്തികള്‍ തുറക്കാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടെങ്കിലും കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടിയുണ്ടായില്ല. ഇതിനിടെയാണ്, തലപ്പാടി അടക്കം എല്ലാ അതിര്‍ത്തികളും തുറക്കാന്‍ കര്‍ണാടകത്തിന് നിര്‍ദേശം നല്‍കണമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഹര്‍ജി നാളെ സുപ്രിംകോടതി പരിഗണിക്കുക.
ಬೇರೆ ಸಂಧರ್ಭದಲ್ಲಿ ಕೇರಳ ಜನರು ಮಂಗಳೂರಿಗೆ ಚಿಕಿತ್ಸೆಗೆ ಬರುವುದನ್ನು ಯಾರೂ ತಡೆಯಲಿಲ್ಲ ಆದರೆ #COVIDー19 ನಂತಹ ಪರಿಸ್ಥಿತಿಯಲ್ಲಿ ಜನರ ರಕ್ಷಣೆಗೆ ಅಗತ್ಯ ಕ್ರಮ ಕೈಗೊಳ್ಳಬೇಕಾದದ್ದು ಆಯಾ ರಾಜ್ಯ ಸರ್ಕಾರಗಳ ಹೊಣೆಯಾಗಿದೆ.
ಅಂತೆಯೇ ಕರ್ನಾಟಕ ಸರ್ಕಾರವು ತನ್ನ ಜನರನ್ನು ರಕ್ಷಿಸಲು ಕೆಲವು ಕ್ರಮ ಕೈಗೊಂಡಿದೆ.#SaveKarnatakafromPinarayi
— Nalinkumar Kateel (@nalinkateel) April 2, 2020
ಮಾನ್ಯ @vijayanpinarayi ಯವರೇ,
ನಿಮ್ಮ ಕೈಲಾಗದಿದ್ದರೆ ಒಪ್ಪಿಕೊಳ್ಳಿ!
ನಮ್ಮ ಕಾಸರಗೋಡಿನ ಜನರಿಗಾಗಿ ಕೇಂದ್ರ ಆರೋಗ್ಯ ಮಂತ್ರಿ ಶ್ರೀ @drharshvardhan ಅವರಲ್ಲಿ ಕಾಸರಗೋಡಿನಲ್ಲಿಯೇ ಒಂದು ಸುಸಜ್ಜಿತ ಆಸ್ಪತ್ರೆ ಕಟ್ಟಿಸುವಂತೆ ನಾನು ಮನವಿ ಮಾಡುತ್ತೇನೆ.ಈ ಸಂಕಷ್ಟದ ಸಮಯದಲ್ಲಿ ಜನರ ಆರೋಗ್ಯದ ಜವಾಬ್ದಾರಿ ಹೊರದೆ ಇತರರನ್ನು ದೂರುವುದು ಬಿಡಿ.
— Nalinkumar Kateel (@nalinkateel) April 2, 2020
ಕರ್ನಾಟಕದಲ್ಲಿ #COVIDー19 ಪಾಸಿಟಿವ್ ಕೇಸ್ಗಳು ಕಾಸರಗೋಡು ಜಿಲ್ಲೆಯೊಂದರ ಪಾಸಿಟಿವ್ ಕೇಸ್ಗಳಿಗಿಂತ ಕಡಿಮೆ ಇದೆ. ಒಂದುವೇಳೆ ಗಡಿ ತೆರೆದರೆ ಅಲ್ಲಿನ ರೋಗಿಗಳು ಮಂಗಳೂರಿಗೆ ಚಿಕಿತ್ಸೆಗೆ ಬರುವುದರಲ್ಲಿ ಯಾವ ಸಂದೇಹವೂ ಇಲ್ಲ.
ಇಂತಹ ಸಂಧರ್ಭದಲ್ಲಿ ಯಾವ ಕಾರಣಕ್ಕೂ ನಮ್ಮ ರಾಜ್ಯದ ಜನರನ್ನು ಆತಂಕಕ್ಕೀಡುಮಾಡುವುದು ತರವಲ್ಲ.#SaveKarnataka
— Nalinkumar Kateel (@nalinkateel) April 2, 2020
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here